കൊച്ചി: റിട്ട. ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിച്ചു. കാൻസർ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേരള ഹൈകോടതി ആക്ടിീഗ് ചീഫ് ജസ്റ്റിസ്,് കൊൽക്കത്ത, ഛത്തീസ്ഖഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ചീഫ് ജസ്റ്റിസ് എന്നീ ചുമതല വഹിച്ചു. ജനകീയ പ്രശ്‌നങ്ങള പരിഹരിക്കുന്നതിന് ഇടപെടുകയും, നീതിനിർവഹണത്തിൽ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്്് കാര്യക്ഷമതയോടെ പ്രവർത്തിക്കുകയും ചെയ്ത ന്യായാധിപനായിരുന്നു തോട്ടത്തിൽ ബി. രാധാകൃഷ്ണൻ.
2004 ലാണ് കേരള ഹൈക്കോടതി ജഡ്ജിയായത്. , തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ ചീഫ് ജസ്റ്റിസ്, മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ, ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2004 ഒക്ടോബർ 14-നാണ് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനാകുന്നത്.
കൊല്ലം തോട്ടത്തിൽ എൻ. ഭാസ്‌കരൻ നായരുടെയും എൻ. പാറുക്കുട്ടി അമ്മയുടെയും മകനാണ്. കോളാറിലെ കെ.ജി.എഫ്. ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 1983-ൽ അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് തുടങ്ങി. 1988-ൽ പ്രാക്ടീസ് ഹൈക്കോടതിയിലേക്ക് മാറ്റി. മീര സെൻ ആണ് ഭാര്യ. മക്കൾ: പാർവതി നായർ, കേശവരാജ് നായർ.