രാജ്യത്തിൻറെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ബിബിസിയുടെ വിവാദ ഡോക്യുമെൻററി പരസ്യമായി പ്രദർശിപ്പിച്ച് മൂവാറ്റുപുഴയിലെ സാംസ്കാരിക സംഘടനകളും. കലാകേന്ദ്ര ഫൈൻ ആർട്സ് അക്കാഡമി, ഗാഥ ഒരു ഭൂമി ഒരേ മാനവികത, ഗാന്ധി സ്വാഭിമാൻ ഫൗണ്ടേഷൻ, ഗ്രീൻ പീപ്പിൾ തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രദർശനങ്ങളും സെമിനാറുകളും നടന്നത്.
ഗുജറാത്ത് ഐപിഎസ് ഓഫീസർ ആയിരുന്ന സഞ്ജീവ് ഭട്ടിന്റെ മോചനം റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പ് എന്ന വിഷയത്തിൽ
നടത്തിയ സെമിനാർ വർഗീസ് മണ്ണത്തൂർ ഉദ്ഘാടനം ചെയ്തു പി ബി ജിജീഷ് മുഖ്യപ്രഭാഷണം നടത്തി. ടിസി ജോർജ് അസീസ് കുന്നപ്പിള്ളി അനൂപ് കുമാർ കെ വി, അനുപോൾ, പി ബി ജിജീഷ് ഷാഹുൽ ഹമീദ് പി ബി അനൂപ്, തുടങ്ങിയവർ സംസാരിച്ചു