Home NEWS INDIA യു.പി. യിലെ കൊലപാതക പരമ്പര : സ്വതന്ത്രാന്വേഷണം വേണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കുന്നു

യു.പി. യിലെ കൊലപാതക പരമ്പര : സ്വതന്ത്രാന്വേഷണം വേണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കുന്നു

സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദും സഹോദരനും പോലീസ് കസ്‌ററഡിയിൽ കൊലചെയ്യപ്പെട്ട സംഭവം വിവാദമായിരിക്കെ 2017 മുതൽ യു.പിയിൽ നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിം കോടതി പരിഗണിക്കുന്നു. ഹർജി ഏപ്രിൽ 24 പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

അതീഖ് അഹമ്മദിന്റെയും അഷ്‌റഫിന്റെയും കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 മുതൽ 183 ഏറ്റുമുട്ടൽ കൊലപാതകമാണ് നടന്നതെന്നു ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാത കേസിൽ റിമാൻഡിലായിരുന്ന സമാജ്വാദി പാർട്ടി മുൻ എംപി അതീഖ് അഹമ്മദും, സഹോദരനും പ്രയാഗ് രാജ് ജില്ലാ ആശുപത്രിക്കു സമീപം വെടിയേറ്റ് മരിച്ചത്. പോലീസ് കാവലിൽ ആശുപത്രിയിലേക്കു കൊണ്ടുപോകവെ മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഏപ്രിൽ 13 ന് അതീഖ് അഹമ്മദിന്റെ മകൻ അസദ്. സുഹൃത്ത് മുഹമ്മദ് ഗൂലാം എന്നിവർ പോലീസ് വെടിവയ്പിലും കൊല്ലപ്പെട്ടു. അസദിന്റെ അന്ത്യ കർമങ്ങൾ കഴിഞ്ഞ ഉടനെയാണ് പിതാവ് ഉൾപ്പെടെ കൊല്ലപ്പെടുന്നത്. 2005 ൽ ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിലും പിന്നീട് സാക്ഷി ഉമേഷ് പാൽ കൊല്ലപ്പെട്ട കേസിലും പ്രതിയാണ് ആതിഖ് അഹമ്മദും സഹോദരനും. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിഞ്ഞിരുന്ന അതീഖ് അഹമ്മദിനെ യുപിയിലെ ജയിലിലേക്ക് മാറ്റുന്നതിനു തീരുമാനമായതോടെ ജയിൽ മാറ്റം തന്റെ ജീവനു ഭീഷണിയാണന്നു കാണിച്ച അതീഖ് സുപ്രിം കോടതിയിൽ ഹരജി നൽകിയെങ്കിലും സുപ്രിം കോടതി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇത്തരം ഒരു പശ്ചാത്തലത്തിൽ ഈ കൊലപാതകം അടക്കം അന്വേഷിക്കണമെന്ന വിശാൽ തിവാരിയുടെ ഹർജി സുപ്രിം കോടതി പരിഗണിക്കുന്നതിൽ പ്രാധാന്യം ഏറെയുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version