ഇടുക്കി: കരിമ്പന്‍ ചാലിസിറ്റി സി. എസ് .ഐ കുന്ന് കുറുന്തോട്ടത്തില്‍ ബിന്‍സിന്റെ ഭാര്യ ഗ്രീഷ്മ (24) യെയാണ് ചൊവ്വാഴ്ച രാവിലെ വീടിനടുത്തുള്ള കശുമാവില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തോപ്രാംകുടി സ്കൂള്‍ സിറ്റി സ്വദേശിനിയായ ഗ്രീഷ്മയും കരിമ്പന്‍ ചാലിസിറ്റി സ്വദേശി ബിന്‍സും കഴിഞ്ഞ ഒന്നര വര്‍ഷമായി ബിന്‍സിന്റെ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടുക്കി ആര്.ഡി.ഒ അരുണ്‍ എസ് നായര്‍ , ഡി. വൈ. എസ്. പി ബിനു ശ്രീധര്‍ , ഇടുക്കി സി.ഐ ബി.ജയന് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കി . മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ്മോര്ച്ചറിയില് . ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.