Home NEWS INDIA മീഡിയ വൺ അപ്പീൽ സുപ്രിം കോടതി ഫയലിൽ സ്വീകരിച്ചു

മീഡിയ വൺ അപ്പീൽ സുപ്രിം കോടതി ഫയലിൽ സ്വീകരിച്ചു

0

ന്യൂഡൽഹി: മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്ക്് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച കേരള ഹൈകോടതി വിധിക്കെതിരെ ‘മാധ്യമം ബ്രോഡകാസ്റ്റിങ് ലിമിറ്റഡ’ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.

കേസിൽ കക്ഷിയായ തങ്ങളെ അറിയിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള രഹസ്യ സ്വഭാവമുള്ള ഫയലുകളുടെ അടിസ്ഥാനത്തിൽ കേരള ഹൈകോടതി ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചത നിയമവിരുദ്ധമാണെന്ന് വാദമാണ അപ്പീലിൽ മീഡിയ വൺ ഉന്നയിച്ചിരിക്കുന്നത്. ദേശ സുരക്ഷ ഫ്രീ പാസായി കരുതാനാവില്ലെന്ന ‘പെഗസസ്’ കേസിലെ സുപ്രീംകോടതി നിലപാടും ചൂണ്ടികാണിക്കുന്നു.

കേന്ദ്രം കോടതിയിൽ ഹാജരാക്കിയ ഫയലിലെ വിവരങ്ങൾ മീഡിയവണിന് ലഭ്യമല്ലാത്തതിനാൽ സുരക്ഷാ ക്ലിയറൻസ നൽകാത്തതിൻറെ കാരണവും തങ്ങൾക്ക് അറിയില്ലെന്ന്് ്ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version