Home ENTERTAINMENT മഹാ നടനു അന്ത്യയാത്രാ മൊഴി ചൊല്ലി പതിനായിരങ്ങൾ

മഹാ നടനു അന്ത്യയാത്രാ മൊഴി ചൊല്ലി പതിനായിരങ്ങൾ

മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന് അന്ത്യ യാത്രാമൊഴി ചൊല്ലി നാട്. പതിനായിരങ്ങൾ ദു: ഖവും കണ്ണീരുമായി ജനം കാത്തുനില്്‌ക്കെ മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ കിഴക്കെ സെമിത്തേരിയിൽ സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. സംസ്‌കാര ചടങ്ങുകൾക്ക് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ കാർമികത്വം വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ സഹകാർമികത്വം വഹിച്ചു.

ഞായറാഴ്ച രാത്രി 10. 3ദ ഓടെ മരണത്തിനുകീഴടങ്ങിയ സിനിമാ- രാഷ്ട്രീ- സാമൂഹ്യ രംഗത്തെ അതുല്യപ്രതിഭ ഇനി ഓർമമാത്രം. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും, തുടർന്നു വഴിയോരത്തും, ജന്മനാടായ ഇരിങ്ങാലക്കുടയിലും പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രിമാരും അടക്കം രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, സിനിമാ- കാലാ രംഗത്തെ സഹപ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവർ പ്രിയതാരത്തെിനു അ്്ന്ത്യാഞ്ജലി അർപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിൽ എത്തിച്ചത്. ഇവിടെയും അവസാന നോക്കുകാണാൻ ജനം ഒഴുകിയെത്തി. വിലാപയാത്രയായി സെൻറ് തോമസ് കത്തീഡ്രലിലേക്ക് മൃതദേഹം കൊണ്ടുപോയത്. കടവന്ത്ര മുതൽ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ സെമിത്തേരിവരെ കണ്ണീരൊഴിക്കി കാത്തുനിലക്കുന്നവരുടെ കാഴ്ച മലയാളിസമൂഹം ്ഇന്നസെന്റ് എന്ന ഇന്നച്ഛനെ എത്ര മാത്രം നെഞ്ചിലേറ്റിയെന്നതിനു സാക്ഷ്യമാണ്.
700 ഓളം സിനിമകളിൽ അഭിനയിച്ച, 18 വർഷം അമ്മ സംഘടനക്ക് നേതൃത്വം നൽകിയ ഇന്നസെന്റിന്റെ വിയോഗം സിനിമാ ലോകത്തിനും, മലയാളി സമൂഹത്തിനും തീരാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ, ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചാണ് മഹാനടന്റെ വിയോഗം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version