പാലക്കാട്.കാര്‍ഷിക വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ എച്ച്.ഡി ഫാമില്‍ കുട്ടിയാനയോടൊപ്പം എത്തിയ കാട്ടാനക്കൂട്ടം നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതായി അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫാമിലെ വൈദ്യുത വേലി തകര്‍ത്ത് ഫാമില്‍ കടന്ന ആനകള്‍ റെയില്‍ ഷട്ടറുകള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവ നശിപ്പിച്ചു. കോക്കനട്ട് കൗണ്‍സില്‍ പദ്ധതിയില്‍ കൃഷിഭവനുകള്‍ വഴി വിതരണത്തിന് തയ്യാറായ ഡബ്ല്യൂ.സി.ടി ഇനത്തില്‍പ്പെട്ട 3172 തെങ്ങിന് തൈകള്‍ പൂര്‍ണമായി നശിപ്പിച്ചു. സ്ഥിരമായി നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന കാട്ടാനക്കൂട്ടം ഫാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാണെന്ന് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.