മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് കാർ യാത്രക്കാരാണ് പുലിയെയും രണ്ട് രണ്ടുപുലുക്കുട്ടികളും കണ്ടത്. ചേരംകുളം ഇരുമ്പുപാലത്തിന് സമീപം റോഡിനോട് ചേർന്നാണ് പുലിയെ കണ്ടത്.
വനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നപ്രദേശമാണ് തത്തേങ്ങലം. ഈ പ്രദേശത്ത് പുലി നേരത്തെ വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. പുലിയെയും കുഞ്ഞുങ്ങളെയും കണ്ട സാഹചര്യത്തിൽ ആർ.ആർ.ടി സംഘം മേഖലയിൽ തിരച്ചിൽ ആരംഭിച്ചി്ട്ടുണ്ട്.
ഇതോടൊപ്പം പാലക്കാട് ധോണിയിൽ വീണ്ടും പി.ടി സെവൻ കാട്ടനയിറങ്ങി. രാത്രി 11 മണിയോടെ ധോണി സെന്റ് ധോമസ് നഗറിലാണ് ആനയെ കണ്ടത്. ഇവിടെ ഏറെ നേരം നിലയുറപ്പിച്ചശേഷമാണ് ആന കാട് കയറിയത്. വന്യമൃശല്യം പാലക്കാട് വനാതിർത്തി പ്രദേശങ്ങളിൽ ഭീതി വർധിപ്പിക്കുകയാണ്