Home LOCAL NEWS IDUKKI മകന്റെ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് പിതാവ് മരിച്ചു

മകന്റെ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് പിതാവ് മരിച്ചു

0

അടിമാലി: വാക്ക് തര്‍ക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പിതാവ് മരിച്ചു. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലാണ് സംഭവം.  ഇരുമ്പുപാലം പഴമ്പള്ളിച്ചാല്‍  പടിയറ ചന്ദ്രസേനന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 21ന്  വാക്ക്തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ വിനീത്(30) പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു

പ്രതി വിനീത്

.ശരീരത്തിൽ ഗുരുതര പൊള്ളലേറ്റ പിതാവ് ചന്ദ്രസേനന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍  ചികത്സയിലായിരുന്നു. റബ്ബര്‍ പാല്‍ ഒഴിക്കുന്ന ആസിഡാണ് പിതാവിന്റെ ദേഹത്ത് മകൻ ഒഴിച്ചത് . മാര്‍ച്ച് 21ന് വൈകിട്ട് 4 ന് വീട്ടില്‍ മദ്യപിച്ച് എത്തിയ മകന്‍, ടി.വി. പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പിതാവുമായി വാക്കേറ്റം നടത്തുകയുണ്ടായി. തുടര്‍ന്ന് പിതാവിന്റെ ദേഹത്ത് ആസിസ് ഒഴിക്കുകയാണ് ഉണ്ടായത്.  അടിമാലി സി.ഐ. കെ.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം  പ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും വിനീതിനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.പ്രതി ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അടിമാലി പൊലീസ് അറിയിച്ചു. 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version