തൊടുപുഴ: പൗരസ്ത്യ സുവിശേഷ സമാജം തൂങ്ങാലി സെന്റ് മേരീസ് കോണ്‍വെന്റിന്റെയും തിരുകൊച്ചി മേഖല മര്‍ത്തമറിയം വനിതാ സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പൗരസ്ത്യ സുവിശേഷസമാജം തൊടുപുഴ ചുങ്കം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഏകദിന സെമിനാര്‍ നടന്നു.ബസ്ക്കിയാമ്മ മേരിക്കുട്ടി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഗീവര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ മുളയം കോട്ടില്‍,പൗലോസ് കോര്‍ എപ്പിസ്കോപ്പ പാറേക്കര,പീറ്റര്‍ കോര്‍ എപ്പിസ്കോപ്പ വേലംപറമ്പില്‍, ഇടവക വികാരി ഫാ .തോമസ് മാളിയേക്കല്‍ ,ഫാ സ്കറിയ മണ്ണൂര്‍ , ഫാ. വര്‍ഗീസ് കുറ്റിപ്പുഴയില്‍, സിസ്റ്റര്‍ .വിക്ടിമ, ബസ്ക്യാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ പള്ളികളിലെ വനിതാ സമാജ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.