Home NEWS INDIA പ്രതിപക്ഷ മഹാസഖ്യം ; പ്രഥമ യോഗം ജൂൺ 23 ന് ബീഹാറിൽ

പ്രതിപക്ഷ മഹാസഖ്യം ; പ്രഥമ യോഗം ജൂൺ 23 ന് ബീഹാറിൽ

0

2024 ലെ പാർലമൈന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നല്കാൻ പ്രതിപക്ഷ മഹാ സഖ്യം വരുന്നു. ജൂൺ 23 ന് ബിഹാറിലെ പട്‌നയിൽ 20 ഓളം പാർട്ടികൾ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ബിജെപിയെ തോൽപിക്കുന്നതിനു പരമാവധി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുകമാത്രമാണ് വേണ്ടത്. ഈ യാഥാർഥ്്യമാണ് മുഖ്യ പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തകർപ്പൻ വിജയം പ്രതിപക്ഷത്തിനു കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്.

ഇന്ത്യയില്‍  ബിജെപിയുടെ ഭരണം അവസാനിക്കും

ബിജെപിക്കെതിരെ നാനൂറിലേറെ സീറ്റുകളിൽ പൊതുസ്ഥാനാർഥികളെ നിർത്തുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം മുൻ അഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എ.എ.പി. സമാജ്‌വാദി പാർട്ടി, ശിവസേന ഉദ്ദവ് വിഭാഗം, എൻ.സി.പി, സി.പി.എം, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാര്ട്ടികൾ സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്

പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നാൽതന്നെ ബിജെപി അധികാരത്തിൽനിന്നു പുറത്താക്കാൻ സാധിക്കുമെന്നാണ് പ്തിപക്ഷം കണക്കുകൂട്ടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version