തൊടുപുഴ : ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ ജന്മ ദിനത്തോടനുബന്ധിച്ച് നെഹൃ യുവകേന്ദ്ര ഇടുക്കിയുടെയും സോക്കർ സ്‌കൂൾ തൊടുപുഴയുടെയും നേതൃത്വത്തിൽ നാഷ്ണൽ സ്‌പോർട്‌സ് ഡേ ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ദീപ ശിഖ തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
ഇടുക്കി ജില്ലാ ആയുർവേദ ആസ്പത്രിയിലെ സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലിലെ ഡോക്ടർ വിനീത് ന്റെയും ഡോക്ടർ അനുപ്രിയ യുടെയും നേതൃത്വത്തിൽ സ്‌പോർട്‌സ് മെഡിക്കൽ ക്യാമ്പ് ഇടുക്കി ജില്ലാസ്‌പോർട്‌സ് കൌൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉൽഘാടനം നിർവഹിച്ചു.
ഡോ. മാത്യൂസ് വെമ്പിള്ളി കായിക സദ്ദേശവും മെമെന്റോ വിതരണവും നടത്തി. ജി.വി രാജ ഫുട്‌ബോൾ അക്കാദമി പൂഞ്ഞാറും. സോക്കർ സ്‌കൂൾ മായി നടന്ന ഫുട്‌ബോൾ മാച്ച് ഡോ.സതീഷ് വാര്യർ ഉൽഘാടനം നിർവഹിച്ചു. സമാപന ദിനം സ്‌കൂൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് അഞ്ജലി ജോസ്, മുൻ ദേശിയ വോളിബാൾ താരം മിനി മോൾ. മുൻ ദേശിയ ഫുട്‌ബോൾ താരം രാഹുൽ.് എന്നിവർ കുട്ടികളുമായി കായിക അനുഭവങ്ങൾ പങ്കുവെച്ചു. പി എ സലിംകുട്ടി, അനന്ദു ജോസഫ,് അമൽ എന്നിവർ പ്രസംഗിച്ചു.