ദുബൈ: ദേര ഫിർജ് മുറാറിൽ കെട്ടിടത്തിനു തീപിടിച്ച് മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അഞ്ച് നിലകെട്ടിടത്തിന്ർറെ നാലാം നിലയിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് വിവരം. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്.
പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുക ശ്വസിച്ചാണ് മലയാളി ദമ്പതികൾ മരിച്ചത്. ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്കൂൾ അധ്യാപികയാണ്.