മൂവാറ്റുപുഴ : മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 12-ാമത് രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങി.മൂവാറ്റുപുഴ ഇവിഎം ലത തീയറ്ററിൽ 16 വരെ ദിവസവും രാവിലെ ഒമ്പത് മുതൽ 1.30 വരെയാണ് സിനിമകൾ പ്രദർശിപ്പിയ്ക്കുക
സംവിധായകൻ രഞ്ജിത് ശങ്കർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.
ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അധ്യക്ഷനായി.ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭാ ചെയർമാൻ പി പി എൽദോസ് മുഖ്യ പ്രഭാഷണം നടത്തി.ഫിലിം സൊസൈറ്റി ട്രഷറർ എം എസ് ബാലൻ വൈസ് പ്രസിഡന്റ് എം എൻ രാധാകൃഷ്ണൻ എന്നിവർ രഞ്ജിത്ത് ശങ്കറിന് ഉപഹാരം നൽകി.സംവിധായകൻ കൃഷ്‌ണേന്ദു കലേഷ് ഫിലിം ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള റീജണൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് ശ്രീധറിനെ ആദരിച്ചു. ഫിലിം സൊസൈറ്റി ജോയിന്റ് സെക്രട്ടറി അഡ്വ.ബി അനിൽ സ്വാഗതം പറഞ്ഞു.മൂവാറ്റുപുഴ നാസ് സെക്രട്ടറി ഒ എ ഐസക്ക്, പ്രസിഡൻറ് ഡോ.വിൻസന്റ് മാളിയേക്കൽ
വൈസ് പ്രസിഡന്റുമാരായ പി അർജുനൻ, എൻ വി പീറ്റർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എ സമീർ എന്നിവർ സംസാരിച്ചു.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി ‘ (മലയാളം) ആയിരുന്നു, ഉദ്ഘാടന ചിത്രം.) എലിയ സുലൈമാൻ സംവിധാനം ചെയ്ത ‘ഇറ്റ് മസ്റ്റ് ബി ഹെവൻ ‘ (ഫ്രാൻസ്), പ്രദർശിപ്പിച്ചു.
ഞായർ രാവിലെ ഒമ്പതിന് മജീദ് മജീദി സംവിധാനം ചെയ്ത ‘സൺ ചിൽഡ്രൻ’ (ഇറാൻ ), ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി ‘ (മലയാളം) എന്നീ സിനിമകൾ പ്രദർശിപ്പിക്കും.