തരുവണഃ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ച് നിർമിച്ചു നൽകിയ ചെറുകര പണിപ്പുര കുടിനീർ പദ്ധതിയുടെ സമർപ്പണോദ്ഘാടനം കേരളാ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ എ.എൻ പ്രഭാകരൻ നിർവഹിച്ചു. ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായാണ് ക്ഷേമോത്സവം സംഘടിപ്പിക്കുന്നത്.
മാനന്തവാടി അർബൺ ബാങ്ക് ഡയറക്ടർ
സി.ജി പ്രത്യുഷ് അധ്യക്ഷത വഹിച്ചു.ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി.
കെ.സുധാകരൻ,വി.പി സുഫിയാൻ,സന്ധ്യ.കെ തുടങ്ങിയവർ സംബന്ധിച്ചു.