Home NEWS INDIA കൊവിഡ് നിയന്ത്രണം നീക്കുന്നു ; രാജ്യം പൂർവസ്ഥിതിയിലേക്ക്

കൊവിഡ് നിയന്ത്രണം നീക്കുന്നു ; രാജ്യം പൂർവസ്ഥിതിയിലേക്ക്

0
covid news

കോവിഡ് രണ്ടുവർഷത്തെ കടുത്ത നിയന്ത്രണത്തിനുശേഷമ രാജ്യം പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നതിനു വഴിതെളിയുന്നു. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി മാസ്‌കും സാമൂഹിക അകലവും മാത്രമായിരിക്കും പ്രധാന നിയന്ത്രണം. മാർച്ച് 31ന് ശേഷം ഇളവുകൾ പ്രാബല്യത്തിൽ വരും. ഇളവുകളിൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാമെന്നുമാത്രം.

പ്രധാന ഇളവുകൾ

അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല

നിയന്ത്രങ്ങളില്ലാതെ എല്ലാവർക്കും യാത്ര ചെയ്യാം

പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല

വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ വേണ്ട

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ ഓഫ് ലൈൻ ക്ലാസ്

ബാറുകൾക്കും ജിമ്മുകൾക്കും നിയന്ത്രണം വേണ്ട

ഉത്സവങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണം വേണ്ട

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുവൻ ഹാജർ നിലയിൽ പ്രവർത്തിക്കാം

സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം

ഇളവുകളിൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം

ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരണം

മാസ്‌കും സാമൂഹിക അകലവും പാലിക്കണം

മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടതില്ല

പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കില്ല. എന്നാൽ കേസെടുക്കില്ലെങ്കിലും മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് പുതിയ ഉത്തരവിറക്കാം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version