Home NEWS KERALA കണ്ണീരിൽ കുതിർന്ന് വെട്ടിക്കൽ ബസേലിയോസ് സ്‌കൂൾ ; പ്രിയപ്പെട്ടവർക്ക് അന്ത്യയാത്രാമൊഴിചൊല്ലി ആയിരങ്ങൾ

കണ്ണീരിൽ കുതിർന്ന് വെട്ടിക്കൽ ബസേലിയോസ് സ്‌കൂൾ ; പ്രിയപ്പെട്ടവർക്ക് അന്ത്യയാത്രാമൊഴിചൊല്ലി ആയിരങ്ങൾ

മുളംതുരുത്തി : കണ്ണീരിൽ കുതിർന്ന് വെട്ടിക്കൽ ബസേലിയോസ് സ്‌കൂളും പരിസരവും. ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികലുടെയും കായിക ആധ്യാപകന്റെയും മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിനുവച്ചു. ഉല്ലസിച്ചു ബസ്സുകളിൽ കയറ്റിവിട്ട അതേ മുറ്റത്ത്് തങ്ങളുടെ പ്രിയപ്പെട്ട അഞ്ച് മക്കൾക്കും അധ്യാപകനും അന്ത്യയാത്രാമൊഴി ചൊല്ലാൻ മറക്കാനാവാത്ത വേദനയുമായി ആയിരങ്ങളാണ് ഇവിടെ എത്തിയത്. മൂന്നൂ മണിയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കി ആറുപേരുടെയും മൃതദേഹം പ്രത്യേകം ആംബുലൻസുകളിലായി സ്‌കൂൾ ്അങ്കണത്തിലെത്തിച്ചത്. മൃതശരീരം പൊതു ദർശനത്തിനു വയ്ക്കുന്ന വിവരം അറിഞ്ഞ് നേരത്തെതന്നെ മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും സമീപ പ്രദേശങ്ങളിൽനിന്നുള്ളവരും ഉൾപ്പെടെ സ്‌കൂളിലെത്തി കാത്തുനിന്നിരുന്നു.ഒന്നിനു പുറകെ ഒന്നായി ആംബുലൻസുകളുമായി മൃതദേഹം സ്‌കൂളിലെത്തിയതോടെ ദുഖം താങ്ങാനാവാതെ വാവിട്ടുകരയുന്ന രംഗം ഹൃദയം നുറുങ്ങുന്നകാഴ്ചയായിരുന്നു. ടൂറിനു ഒപ്പംപോയി അപകടത്തിൽ പരിക്കേറ്റ മുറിവുകളുമായി സഹപാഠികളും കാണാനെത്തിയിരുന്നു.

പോലീസും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ജനക്കൂട്ടത്തെ നിയന്ത്രിച്ചുവെങ്കിലും ആളുകളുടെ എണ്ണം കൂടിയതോടെ പകുതിപേർക്കുപോലും മൃതദേഹം കാണാനായില്ല. ഒരു മണിക്കൂറാണ് പൊതു ദർശനത്തിനു നിശ്ചയിച്ചിരുന്നത്.
3.45 ജനത്തിരക്കുമൂലം പ്രധാന കവാടം അടച്ചു. നാല് മണിയോടെ പൊതുദർശനം അവസാനിപ്പിച്ച്് മൃതദേഹം സംസ്‌കാരത്തിനായി അതത് വീടുകളിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വൈകിട്ട് 6.45 ഓടെയാണ് സ്‌കൂളിൽനിന്നു സ്‌കുളിൽ നിന്നു 42 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘം ഊട്ടിക്കു യാത്രപുറപ്പെട്ടത്.
മന്ത്രിമാരായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി രാജു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സ്‌കൂളിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ അമിത വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസിടിച്ച് അപകടത്തിൽ ഒമ്പതുപേരാണ് മരിച്ചത്. ഇതിൽ ആറ് പേരിൽ അഞ്ച് പേർ ഈ സ്‌കൂളിലെ വിദ്യാർഥികളും ഒരാൾ കായിക അധ്യാപകനുമാണ്.

മരിച്ച ആറുപേർ ഇവരാണ്.

1) വിഷ്ണു.വി.കെ. വയസ്സ് 33
S/O കുട്ടപ്പൻ
വട്ടത്തറയിൽ വീട്
ഇഞ്ചിമല
മുളന്തുരുത്തി
പി ടി ടീച്ചർ

2) അഞ്ജന അജിത്തിന് 17 വയസ്സ്
D/O അജിത്.എ.വി
അഞ്ജനം വീട്
വലിയകുളം
ഉദയംപേരൂർ
പ്ലസ് ടു

3) ഇമ്മാനുവൽ.സി.എസ്. വയസ്സ് 17
എസ്/ഒ സന്തോഷ്.സി.എം
ചിറ്റേത്ത് വീട്
കാഞ്ഞിരിക്കപ്പിള്ളി
ആരക്കുന്നം
പ്ലസ് ടു

4) ക്രിസ് വിന്റർ ജനിച്ച തോമസ് 15 വയസ്സ്
എസ്/ഒ പി.സി.തോമസ്
പൊറ്റയിൽ വീട്
പൈഗാരപ്പിള്ളി
മുളന്തുരുത്തി
എസ്.എസ്.എൽ.സി

5)ദിയ രാജേഷ് വയസ്സ്15
D/O രാജേഷ്.ഡി.നായർ
രശ്മി നിലയം
പൈഗാരപ്പിള്ളി
മുളന്തുരുത്തി
എസ്.എസ്.എൽ.സി

6) എൽന ജോസ്. വയസ്സ് 15
D/O ജോസ് ജോസഫ്
വെമ്പിള്ളിമറ്റത്തിൽ വീട്
ചെമ്മനാട്
വണ്ടിപ്പേട്ട
തിരുവാണിയൂർ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version