Home NEWS ഇന്ത്യയില്‍ അടിമത്തം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന്്ഗാന്ധിയന്‍പി. വി രാജഗോപാല്‍

ഇന്ത്യയില്‍ അടിമത്തം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന്്ഗാന്ധിയന്‍പി. വി രാജഗോപാല്‍

0
ശിവരാമഭാരതി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പി. വി രാജഗോപാല്‍ നിര്‍വഹിക്കുന്നു

കൊഴിഞ്ഞാമ്പാറ. ഇന്ത്യയില്‍ അടിമത്തം തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് ഏകതാ പരിഷത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി. വി രാജഗോപാല്‍ പറഞ്ഞു. ശിവരാമഭാരതി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും,ലെജി കൃഷ്ണന്‍ രചിച്ച ശിവരാമഭാരതി ഒരു സോഷ്യലിസ്റ്റ് വിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നുഅദേഹം.വിദേശകുത്തകകളുടെകടന്നുകയറ്റത്തിനെതിരെ പോരാടി നേടിയ സ്വാതന്ത്ര്യം ഇന്ന് കുത്തകമുതലാളിമാര്‍ക്ക് പണയപ്പെടുത്തികൊണ്ടിരിക്കുന്നു.ബഹുരാഷ്ട്രകുത്തകകള്‍ പ്രകൃതിവിഭവകൊള്ള നടത്തിക്കൊണ്ടിരിക്കുന്നു.ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായി മാറാന്‍ സാധ്യതയേറെയാണെന്നും,പുതുതലമുറയെ ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു.

വിനോദ് പയ്യട അധ്യക്ഷനായി.പത്മശ്രീ ഡോക്ടര്‍ വികാസ് മഹാത്മെ മുന്‍.എം.പി മുഖ്യ പ്രഭാഷണം നടത്തി. വിളയോടി വേണുഗോപാല്‍, ശിവരാമന്‍ പട്ടഞ്ചേരി, ശരവണകുമാര്‍, എം. സതീഷ്, കെ. എസ്. തനികാചലം, ഫാദര്‍. ആല്‍ബര്‍ട്ട് ആനന്ദരാജ്, എ.അബ്ദുല്‍ സത്താര്‍, മണികുമാര്‍, കെ. പ്രഭാകരന്‍, ശശികുമാര്‍ മലയന്‍കീഴ്, അഡ്വ റെജിനാര്‍ക്, കെ. പി. ശബരിഗിരീഷ്, ലെജി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിവരാമഭാരതിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സോഷ്യലിസ്റ്റ് കുടുബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് അന്തര്‍ സംസ്ഥാന നദീജല കരാര്‍ സംബന്ധിച്ചുള്ള സെമിനാറില്‍ റിട്ടര്‍ഡ് ചിഫ് എഞ്ചിനിയര്‍ ടി കെ. ശശി വിഷയ അവതരണം നടത്തി . തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയും സംവരണവും എന്ന വിഷയത്തില്‍ പദ്മശ്രീ ഡോക്ടര്‍ വികാസ് മഹത്മേ മുന്‍. എം. പി വിഷയം അവതരിപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version