എടത്വ:ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനം എടത്വ ഗ്രാമപഞ്ചായത്തിലും തുടക്കമായി. പഞ്ചായത്തു പ്രസിഡന്റ് ലിജി വർഗീസ് ഉദ്ഘാടനം ചെയ്തു.കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രസിഡന്റ് പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജയിൻ മാത്യൂ, വികസന കാര്യ കമ്മിറ്റി ചെയർമാൻ ജി. ജയചന്ദ്രൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബെറ്റി ജോസഫ്, ദീപ ഗോപകുമാർ, ബിജു മുളപ്പൻച്ചേരി, വിനിത ജോസഫ്, പി.സി.ജോസഫ്, ജീമോൻ ജോസഫ് , ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെക്രട്ടറി എം ജി കൊച്ചുമോൻ, വർക്കിംഗ് പ്രസിഡന്റ് സുഷമ സുധാകരൻ, ജെ.ടി.റാംസെ, ടിജിൻ ജോസഫ്, ജസ്റ്റിൻ മാളിയേക്കൽ,
ട്രഷറർ വി.പി മാത്യു, ചന്ദ്രമോഹൻ നായർ, നിർമ്മല ടീച്ചർ, പ്രോഗ്രാം കോർഡിനേറ്റർ അംജിത് കുമാർ, ആരോഗ്യ പ്രവർത്തകരായ പ്രവീണ, മഞ്ജു, രാജൻ എന്നിവർ പങ്കെടുത്തു.