ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ കാർ പൂർണമായും തകർന്നു. യുവാക്കളെ പുറത്ത് എടുത്തത് കാർ വെട്ടിപ്പൊളിച്ചാണ്. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോഴിക്കോട്, കണ്ണൂർ, ചേർത്തല, ലക്ഷദ്വീപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് എന്നാണ് സൂചന.