Home LOCAL NEWS ആനപ്രമ്പാൽ ധർമശാസ്താ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ

ആനപ്രമ്പാൽ ധർമശാസ്താ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ

0


തലവടി ആനപ്രമ്പാൽ ധർമശാസ്താ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠയും വാജി വാഹന് സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി പുതുമന വാസു ദേവൻ നമ്പൂതിരി, മേൽശാന്തി മാരായ താമരശേരി ഇല്ലം വാസുദേവൻ നമ്പൂതിരി, തേവണംകോട്ടി ഇല്ലം. വിഷ്ണു നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.വൈകിട്ട് കുതിര വാഹന പൂജ നടത്തി.ക്ഷേത്രത്തിലെ ഉത്സവം 2നു കൊടിയേറും. ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വൈകിട്ട് 5.30നും 6.20നും മധ്യേ കൊടിയേറ്റ്. ക്ഷേത്രം മേൽശാന്തി മാരായ താമരശേരിഇല്ലം വാസു ദേവൻ നമ്പൂതിരി, തേവണംകോട്ടി ഇല്ലം. വിഷ്ണു നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും. 7നു ഗാനാമൃതം, 7.30ന് അത്താഴ ശ്രീബലി, ശ്രീഭൂതബലി, 8 മുതൽ അന്നദാനം. ഉത്സവദിനങ്ങളിൽ 7-ാം തീയതി വരെ രാവിലെ 8നു ശ്രീബലി, 11ന് ഉത്സവബലി, രാത്രി 8നു ശ്രീ ഭൂതബലി, 9.30നു വിളക്കാചാരം.4-ാം തീയതി രാത്രി 7നു നൃത്തസന്ധ്യ. തൈപ്പൂയ ദിനമായ 5നു മുരുകൻ നടയിൽ പ്രത്യേക പൂജ കൾ, വൈകിട്ട് 5.30നു വേലകളി. 6-ാം തീയതി 3ന് ഓട്ടൻ തുള്ളൽ, 5.30നു വേലകളി, 6.15നു സേവ. 7.45നു തിരുമുമ്പിൽ വേല, തുടർന്നു തിരുവാതിര. 7നു വൈകിട്ട് 3ന് ഓട്ടൻതുള്ളൽ, 5നു വേലകളി, 6.15നു സേവ, 7.30നു താലപ്പൊലി വരവ്.പള്ളിവേട്ട ദിനമായ 8നു രാവി ലെ 8.30നു ശ്രീബലി, 11ന് ഉത്സവ ബലി, 3ന് ഓട്ടൻ തുള്ളൽ, 5നു കുളത്തിൽ വേല, 6.15നു സേവ, ദീപക്കാഴ്ച, 9.30നു തിരുമുമ്പിൽ വേല, 10.30നു ശ്രീഭൂതബലി, 11.30നു വിളക്കാചാരം, 12നു പള്ളിവേട്ട,ആറാട്ടുദിനമായ 8നു രാവിലെ 7.30നു പള്ളിയുണർത്തൽ, കൊട്ടിപ്പാടിസേവ, വൈകിട്ട് 5ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 6.30നു നാഗസ്വരക്കച്ചേരി, 9.30നു സംഗീത സദസ്സ്, 12ന് ആറാട്ടുതിരിച്ചെഴുന്നള്ളത്ത്, വലിയകാണിക്ക, കൊടിയിറക്ക്. 10നു രാവിലെ 11നു കളഭാഭിഷേകം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version