Home LOCAL NEWS അനധികൃത കരിങ്കല്‍ ക്വാറിയില്‍ പോലീസ് റെയ്ഡ്,ടോറസ് ലോറികള്‍ പിടിച്ചെടുത്തു

അനധികൃത കരിങ്കല്‍ ക്വാറിയില്‍ പോലീസ് റെയ്ഡ്,ടോറസ് ലോറികള്‍ പിടിച്ചെടുത്തു

തൊടുപുഴ: കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ ക്വാറികളില്‍ നിന്ന് കരിങ്കല്ല് എത്തിച്ച് അനധികൃതമായി സംഭരിച്ച് വില്‍പന നടത്തുന്ന കേന്ദ്രത്തില്‍ പോലീസ് പരിശോധന.ടണ്‍ കണക്കിന് കരിങ്കല്ലും മൂന്ന് ടോറസ് ലോറികളും പോലീസ് പിടിച്ചെടുത്തു.തൊടുപുഴ ഷാപ്പുംപടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേര്‍ന്നാണ് അനധികൃത കരിങ്കല്ല് സംഭരണവും വിതരണവും നടത്തിയിരുന്നത്.

ജില്ലക്കകത്തും പുറത്തുമുള്ള ക്വാറികളില്‍ നിന്ന് എത്തിക്കുന്ന കല്ല് സംഭരണ കേന്ദ്രത്തിലിട്ട് പൊട്ടിച്ച് ചെറിക കഷ്ണങ്ങളാക്കിയാണ് വില്‍പന നടത്തിയിരുന്നത്. ഇതിനായി പ്രത്യേക യന്ത്രവും ഇവിടെ ക്രമീകരിച്ചിരുന്നു. ഖനന ലോബിയുടെ നേതൃത്വത്തില്‍ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി കരിങ്കല്ല് കടത്തുന്നതാടി തൊടുപുഴ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി. എം.ആര്‍.മധുബാബവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

കരിങ്കല്ലുമായി പിടികൂടിയ മൂന്ന് ലോറികള്‍ തുടര്‍ നടപടികള്‍ക്കായി പോലീസ് ജില്ലാ കളക്ടര്‍ക്ക് കൈമാറി. അനധികൃത പാറ ശേഖരണം സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.പോലീസ് പരിശോധനയില്‍ പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറികളെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാത്രികാലങ്ങളിലാണ് ഇവിടേക്ക് കല്ല് കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തിരുന്നത്. കെട്ടിടം നിര്‍മാണം നടക്കുന്നതിനാല്‍ അതിനായാണ് പാറ എത്തിക്കുന്നതെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. കൂടാതെ സംഭരണ കേന്ദ്രത്തിന്റെ ചുറ്റും പച്ച നെറ്റ് ഉപയോഗിച്ച് മറച്ച് കെട്ടിയിരുന്നു.പരിശോധനക്കെത്തിയ പോലീസ് സംഘത്തെ കണ്ട് ലോറി ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു. നിലവില്‍ നൂറ് ലോഡിലേറെ കരിങ്കല്ല് സ്ഥലത്ത് സംഭരിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാണത്തിന്റെ ഭാഗാമിയ ഡി.ആര്‍.കെട്ടുന്നതിനാണ് പാറ എത്തിച്ചതെന്നാണ് സൈറ്റ് എന്‍ജിനീയര്‍ പോലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ പാറ എത്തിക്കുന്നതിന് പാസോ, മറ്റ് രേഖകളോ ഇവരില്‍ നിന്നോ, ലോറികളില്‍ നിന്നോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പാറമട ലൈസന്‍സ് നഷ്ടമായ ചിലരാണ് അനധികൃത പാറ സംഭരണത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.എന്നാല്‍ സംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനായി വിരമിച്ചയാള്‍ക്ക് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലോറിയും പാറയും ഈ ഉന്നതന്റെ ബിനാമികളടേതാണെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version