Home NEWS KERALA അങ്കമാലി ശബരി റെയിൽവേ പദ്ധതി പുനർനിർമാണം ആരംഭിക്കണം – ഡീൻ കുര്യാക്കോസ് എം.പി.

അങ്കമാലി ശബരി റെയിൽവേ പദ്ധതി പുനർനിർമാണം ആരംഭിക്കണം – ഡീൻ കുര്യാക്കോസ് എം.പി.

ന്യൂഡൽഹി: അങ്കമാലി ശബരി റെയിൽവേ പദ്ധതി പുനർനിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽ കണ്ട് ചർച്ച നടത്തിയതായി ഡീൻ കുര്യാക്കോസ് എം.പി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും ഇക്കാര്യം സംസാരിക്കുകയും രണ്ട് മന്ത്രിമാരും വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചതെന്നും എം.പി. പറഞ്ഞു. കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരെയും കേരള സർക്കാരിനെയും കൂടി ഉൾപ്പെടുത്തി ഇക്കാര്യത്തിൽ ഒരു ചർച്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് മന്ത്രിയെ കണ്ടതെന്ന് എം.പി. പറഞ്ഞു. കേരള സന്ദർശനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഈ പാർലമെൻറ് സമ്മേളനത്തോടൊപ്പംതന്നെ ശബരി പദ്ധതിയുടെ പുനർനിർമാണം സംബന്ധിച്ച് പ്രതീക്ഷാനിർഭരമായ ഒരു മറുപടിയാണ് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചതെന്നും എംപി. പറഞ്ഞു.
ബജറ്റ് അലോക്കേഷനിൽ ഇത്തവണ 2.4 ലക്ഷം കോടി രൂപയാണ് റെയിൽവേക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. പുതിയ പാതയ്ക്കുവേണ്ടി 31,000 കോടി രൂപ ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതെല്ലാം നമ്മുടെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുള്ള കാര്യമാണ്. കേരളം നിരാശപ്പെടേണ്ടി വരില്ല എന്നുമാണ് കേന്ദ്രറെയിൽവേ മന്ത്രി അറിയിച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version