Saturday, November 2, 2024

Top 5 This Week

Related Posts

ഹിന്ദുത്വ വർഗീയതയ്ക്കെതിരെ മതേതര ശക്തികളുടെ വിശാലമുന്നണി രൂപപ്പെടുത്തി രാജ്യത്തെ രക്ഷിക്കണമെന്ന് സീതാറാം യച്ചൂരി

ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ – ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. ഹിന്ദുത്വ വർഗീയതയ്ക്കെതിരെ മതേതര ശക്തികളുടെ വിശാലമുന്നണി രൂപപ്പെടുത്തി നമ്മുടെ ഭരണഘടനാ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ബദൽ ജനപക്ഷ നയങ്ങൾക്കായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താനും യച്ചൂരി ആഹ്വാനം ചെയ്തു

മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നുവെന്നും ഹിന്ദുത്വത്തെ എതിർക്കാൻ മതനിരപേക്ഷ സമീപനമാണ് വേണ്ടെതെന്നും യച്ചൂരി പറഞ്ഞു. ബിജെപിയുടെ നയങ്ങൾക്ക് ബദൽ സോഷ്യലിസമാണ്. കേവലം തെരഞ്ഞെടുപ്പിൽ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തിൽ അവർ കൊണ്ടുവാരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. ഇതിന് രാജ്യത്ത് ഇടത് പാർട്ടികളുടെ യോജിച്ച പ്രവർത്തനം ആവശ്യമായ ഘട്ടമാണ്.
വർഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും യച്ചൂരി കുറ്റപ്പെടുത്തി. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ആളുകൾ പോകുന്നതിനു കാരണമാകുന്നു. . .
മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തൽ സാധ്യമാകൂ. ഫെഡറൽ അവകാശങ്ങളടക്കം ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളേയും കേന്ദ്രം അട്ടിമറിക്കുകയാണ്. മൗലിക അവകാശങ്ങളിലേക്കുപോലും കടന്നുകയറുന്നു. ഭരണഘടനാ സ്ഥാപനങ്ങളിലും സ്വതന്ത്ര്യമായ പ്രവർത്തനം തടസ്സപ്പെടുകയാണ്. മോഡിയുടെ ഏകാധിപത്യത്തിൽ വർഗീയ കോർപ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നതെന്നും യച്ചൂരി ചൂണ്ടികാണിച്ചു.

കോവിഡ് മഹാമാരിയെ കേന്ദ്രം നേരിട്ടതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. മഹാമാരിക്ക് മുമ്പുതന്നെ, ആഗോള സമ്പദ്വ്യവസ്ഥയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയും മാന്ദ്യാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. പകർച്ചവ്യാധി സ്ഥിതിഗതികൾ വഷളാക്കി. കേരളത്തിലെ എൽഡിഎഫ് സർക്കാർ ഈ സാഹചര്യത്തെ നേരിട്ട രീതി ആഭ്യന്തരവും അന്തർദേശീയവുമായ പ്രശംസ നേടി.

ആഗോള മേധാവിത്വം ശക്തിപ്പെടുത്താൻ യുഎസ് സാമ്രാജ്യത്വം ആക്രമണാത്മകമായി ശ്രമിക്കുന്നു. ചൈനയെ ‘ഒറ്റപ്പെടുത്താൻ’ ഉള്ള അജണ്ടയുടെ ഭാഗമായി ചൈനയെ ‘ഉൾക്കൊള്ളാനുള്ള’ മുൻകാല ശ്രമങ്ങളിൽ നിന്ന് അവർ വ്യതിചലിക്കുകയാണ്. യുഎസ് സാമ്രാജ്യത്വം അതിന്റെ എല്ലാ സഖ്യകക്ഷികളെയും അണിനിരത്തുകയാണ്.

ഉക്രൈൻ – റഷ്യ യുദ്ധം യഥാർത്ഥത്തിൽ റഷ്യയും യുഎസ്എ/നാറ്റോയും തമ്മിലുള്ള യുദ്ധമാണ്. റഷ്യയുടെ അതിർത്തിയിൽ 1,75,000 യുദ്ധ സൈനികരുമായി റഷ്യൻ അതിർത്തിയിലേക്ക് നീങ്ങുന്ന നാറ്റോയുടെ നിരന്തരമായ കിഴക്കോട്ടുള്ള വിപുലീകരണമാണ് ഉക്രെയ്ന് നാറ്റോ അംഗത്വം നൽകാനുള്ള നിർദ്ദേശം ഈ സംഘർഷത്തിന്റെ പശ്ചാത്തലം. യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles