സൗദിയിൽ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ എട്ട് മുതൽ അവധിയാണ്.
നാല് ദിനമാണ് ഭരണകൂടം പ്രഖ്യാപിച്ച അവധി. ഏപ്രിൽ എട്ട് തിങ്കളാഴ്ചയാണ്. വ്യാഴാഴ്ച വരെ അവധി തുടരും. എന്നാൽ വെള്ളി ശനി ദിനങ്ങൾ സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങളായാതിനാൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ആറ് ദിനം അവധി ലഭിതക്കും.
സർക്കാർ മേഖലക്കും ഏപ്രിൽ എട്ടിനാണ് അവധി. ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സേവനങ്ങൾ മുടങ്ങാത്ത തരത്തിൽ ക്രമീകരണം നടത്തും. അവശ്യ സർവീസ് മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പകരം ദിനം അവധി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.