Thursday, December 26, 2024

Top 5 This Week

Related Posts

സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ വീണ്ടും തമ്മിലടി, ഓഫീസ് പൂട്ടി പോലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല യൂണിയനില്‍ വീണ്ടും തമ്മിലടി. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടന ഓഫീസില്‍ നിരാഹാരം തുടങ്ങി. തര്‍ക്കം രൂക്ഷമായതോടെ പൊലീസെത്തി ഓഫീസ് പൂട്ടി.സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓഫീസാണ് പൂട്ടിയത്. മറുവിഭാഗം നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസെത്തിയത്.കഴിഞ്ഞ കുറച്ചുനാളുകളിയി സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല യൂണിയനില്‍ ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടു.ഇന്നത്തെ പ്രശ്‌നത്തിന് പ്രധാനപ്പെട്ട കാരണം അസോസിയേഷന്‍ ഹാളില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ്.സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ 11 പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.സംഘര്‍ഷത്തില്‍ പരുക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ കെ.എഫ്.ഹാരിസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles