കോതമംഗലം : അപകടത്തിൽ തങ്കളം സ്വദേശികളായ യുവ സൃഹൃത്തുക്കളുടെ മരണം പ്രദേശത്തെ കണ്ണീരിലാഴ്ത്തി. തിങ്കളാഴ്ച രാത്രി മട്ടാഞ്ചേരി – കുണ്ടന്നൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികരായ തങ്കളം കരിമല പുത്തൻ പുരയ്ക്കൽ ഹംസയുടെ മകൻ അജ്മൽ (18), തങ്കളം ഗ്രീൻ വാലിപബ്ലിക് സ്കൂൾ പടി കുന്നത്ത് പറമ്പിൽ ഷൈജ ന്റെ മകൻ അഭിജിത്ത് (18) എന്നിവർ മരിച്ചത്.
ഞായറാഴ്ച വിവാഹിതയായ അജ്മലിന്റെ സഹോദരിയുടെ മട്ടാഞ്ചേരിയിലുള്ള
ഭർതൃ വീട്ടിൽ സഹോദരിക്ക് മൊബൈൽ കൊടുക്കുന്നതിനാണ് അജ്മൽ സുഹൃത്തായ അഭിജിത്തിനൊപ്പം ബൈക്കിൽ പോയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്മൽ തിങ്കളാഴ്ച രാത്രിതന്നെ മരിച്ചിരുന്നു. അഭിജിത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. അജ്മലിന്റെ മാതാവ് : സുബൈദ. സഹോദരങ്ങൾ: ആസിഫ്, അൻസി, അജ്മി, ബിസ്മി .
അഭിജിത്തിന്റെ മാതാവ്: ബിജി. സഹോദരൻ : അഭിനവ്
മലനാട് വാർത്ത വാട്സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക