Thursday, December 26, 2024

Top 5 This Week

Related Posts

സീതി സാഹിബ് നടത്തിയ പ്രവർത്തനങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി

മുവാറ്റുപുഴ: കേരളീയ മുസ്ലിം സമൂഹത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രചോദനമായത് മുൻ സ്പീക്കർ കെ.എം സീതി സാഹിബിൻ്റെ ദർശനങ്ങളാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ എം അബ്ദുൽ മജീദ് പറഞ്ഞു.
സമുദായത്തിൻ്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സീതി സാഹിബ് നടത്തിയ പ്രവർത്തനങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി.
സമുദായം ഇന്നനുഭവിക്കുന്ന പുരോഗതികളിലെല്ലാം അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും കെ എം അബ്ദുൽ മജീദ് പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സി എച്ച് മഹലിൽ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി എ ആരിഫ് അധ്യക്ഷനായി.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി എ ബഷീർ, ജനറൽ സെക്രട്ടറി ഒ എം സുബൈർ, സംസ്ഥാന കൗൺസിൽ അംഗം എം.എം. സീതി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ ടി എം ഹാഷിം, കെ എം അബ്ദുൽ കരീം, നിയോജക മണ്ഡലം ലീഗ് ഭാരവാഹികളായ വി എ മക്കാർ, പി എസ് സൈനുദ്ധീൻ, യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഇയാസ്, സൈഫുദ്ദീൻ ടി എ, നിസാം തെക്കേക്കര, ഷിഹാബ് മുതിരക്കാലായിൽ, ഷിഹാബ് ഇ എം, അൻസാർ വിളക്കത്ത്, ശബാബ് വലിയ പറമ്പിൽ, ഷാജഹാൻ പുളിക്കകുടി, തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles