Wednesday, December 25, 2024

Top 5 This Week

Related Posts

സീതാറാം യച്ചൂരിതന്നെ നായകൻ

സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടരിയായി സീതാറാം യെച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് യെച്ചൂരി പാർട്ടി അമരത്തേക്ക് നിയോഗിക്കപ്പെടുന്നത്. വിശാഖപട്ടണത്ത് 2015ൽ നടന്ന 21 -ാം പാർടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. ഹൈദരാബാദിൽ 2018ൽ ചേർന്ന പാർടി കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു.

യെച്ചൂരിക്കുപുറമെ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണൻ, തപൻസെൻ, നീലോൽപൽ ബസു, എ വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്‌ളെ എന്നിവരാണ് പിബി അംഗങ്ങൾ
വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്‌ളെ എന്നിവർ പുതുതായി പിബിയിലെത്തിയവർ. എസ് രാമചന്ദ്രൻപിള്ള, ബിമൻബോസ്, ഹന്നൻമൊള്ള എന്നിവർ ഒഴിവായി.

കേന്ദ്ര കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങൾ. പി രാജീവ്, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേരളത്തിൽനിന്നുള്ള പുതിയ അംഗങ്ങൾ.

പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ:

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
3. പിണറായി വിജയന്‍
5. ബൃന്ദ കാരാട്ട്
6. കോടിയേരി ബാലകൃഷ്‌ണന്‍
7. എം എ ബേബി
8. സൂര്യകാന്ത മിശ്ര
9. മുഹമ്മദ് സലീം
10. സുഭാഷിണി അലി
11. ബി വി രാഘവുലു
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15. എ വിജയരാഘവൻ
16. ഡോ. രാമചന്ദ്ര ഡോം
17. അശോക് ധാവളെ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles