സിൽവർ ലൈൻ പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച ജീവനക്കാരെ തിരിച്ചു വിളിക്കാൻ സർക്കാർ. സിൽവർ ലൈനിനുവേണ്ടി സർവേക്കും മറ്റുമായി 200 ലേറെ റവന്യൂ വകുപ്പ് ജീവനക്കാരെയാണ് സർക്കാർ ഡെപ്യൂട്ടേഷനിൽ നിയോഗിച്ചിരുന്നത്. എന്നാൽ പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം ഉയർന്നുവന്ന ജനകീയ സമരത്തിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂർത്തിയാക്കാനായില്ല. കേന്ദ്രനുമതിയും ഡി.പി.ആറും സാമൂഹിക ആഘാത പഠനവും പൂർത്തിയാകാതെ സിൽവർ ലൈൻ ഭൂമി ഏറെറടുക്കാനാകില്ലെന്ന് ഹൈകോടതിയും വിധിയും തിരിച്ചടിയായിരുന്നു.
ഇതോടെ ജീവനക്കാർക്ക്് ചുമതലയില്ലാതെ തുടരവെയാണ് മുമ്പ ജോലി ചെയ്തിരുന്ന തസ്തികയിലേക്കുതന്നെ തിരിച്ചെടുക്കാൻ തീരുമാനമായിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതോടെ പദ്ധതിയിൽനിന്നു സർക്കാർ പിന്മാറുന്നതിന്റെ സൂചനയാണ് നൽകുന്നത്.