Thursday, December 26, 2024

Top 5 This Week

Related Posts

സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ആക്രമണം

സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരെ ഖലിസ്താൻ അനുകൂലികളുടെ ആക്രമണം. ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിനു പിന്നാലെയാണ് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർത്തു. സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാൽ’ എന്ന് എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്തു.

ഇതിനിടെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ ഇന്ത്യയുടെ ദേശീയപതാക ഖലിസ്താൻ അനുകൂലികൾ നീക്കിയതിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു.കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷൻ അലക്‌സ് എല്ലിസ് അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles