Home LOCAL NEWS സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ – ഏപ്രിൽ 2 ന്

സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ – ഏപ്രിൽ 2 ന്

0
326

തൊടുപുഴ : സോക്കർ സ്കൂൾ തൊടുപുഴയുടെ സമ്മർ ഫുട്ബോൾ സെലഷൻ ക്യാമ്പ് ഏപ്രിൽ 2ന് രാവിലെ 7.30 ന് ആരംഭിക്കും. 5 മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോൾ സെലക്ഷനിൽ പങ്കെടുക്കാം. തൊടുപുഴ അച്ചൻ കവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് സമ്മർ ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

മുൻ സന്തോഷ് ട്രോഫി താരം പി.എ സലീംകുട്ടിയാണ് ഫുട്ബോൾ ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇതിനോട് അനുബന്ധിച്ച് കുട്ടികൾക്കായി സ്പോർട്സ് ന്യൂട്രീഷൻ ക്ലാസുകളും , സ്പോർട്സ് സൈക്കോളജി ക്ലാസുകളും ദേശീയ അന്തർദേശീയ താരങ്ങളുടെ മോട്ടിവേഷണൽ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. സോക്കർ സ്കൂൾ ഗ്രൗണ്ട് തൊടുപുഴ, സിൽവർ ഹിൽസ് ടർഫ് ഗ്രൗണ്ട് തൊടുപുഴ, മുവാറ്റുപുഴ, കല്ലൂർക്കാട്, മൂന്നാർ എന്നിവടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
9645740487, 7561842953

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here