Tuesday, March 4, 2025

Top 5 This Week

Related Posts

സംയോജിത ശിശു വികസന സേവന പദ്ധതി പുരസ്കാരം; മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം എടത്വ സ്വദേശിക്ക്

എടത്വ: കേരള സർക്കാർ സംയോജിത ശിശു വികസന സേവന പദ്ധതി 2023 -24 വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള പുരസ്കാരത്തിന് എടത്വ സ്വദേശി സിന്ധു ജിങ്ക ചാക്കോ അർഹയായി. ശിശു സൗഹൃദ അങ്കണവാടി, പോഷകാഹാര വിതരണം, വയോജന-ഭിന്നശേഷി സേവനങ്ങൾ, മറ്റ് അങ്കണവാടി പ്രവർത്തനങ്ങൾ എന്നിവയുടെ മികവ് പരിഗണിച്ചാണ് പുരസ്കാരം.2018 ൽ സർവീസിൽ പ്രവേശിച്ച സിന്ധു നിലവിൽ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റിൽ സേവനമനുഷ്ഠിച്ചു വരുന്നു. നെടുമ്പ്രം,പെരിങ്ങര ഗ്രാമപഞ്ചായത്തുകളുടെ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പർവൈസർ കൂടിയാണ് ഇദ്ദേഹം.ഭർത്താവ് എടത്വാ സെയിൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രസാദ് ജോസ് ,വിദ്യാർഥികളായ അതുൽ പ്രസാദ്, അമൻ ചാക്കോ എന്നിവരാണ് മക്കൾ . പുരസ്കാരം ശനിയാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാദിനാഘോഷ പരിപാടിയിൽ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles