Thursday, December 26, 2024

Top 5 This Week

Related Posts

ശക്തമായ മഴ : കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

മാൻഡോസ് ചുഴലിക്കാറ്റ് ദുർബലമായെങ്കിലും സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 13 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

തമിഴ്നാട്ടിൽ കര തൊട്ട മാൻഡസ് ചക്രവാത ചുഴിയായി മാറിയതാണ് മഴക്ക് കാരണം. ചക്രവാതചുഴി വടക്കൻ കേരള-കർണാടക തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച് ഡിസംബർ 13-ഓടെ ന്യൂന മർദമായി ശക്തിപ്രാപിച്ച് ഇന്ത്യൻ തീരത്തുനിന്ന് അകന്നുപോകുമെന്നാണ് നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles