Friday, January 10, 2025

Top 5 This Week

Related Posts

ശിശുപരിചരണ കേന്ദ്രത്തിലെ പിഞ്ചുകുട്ടികൾക്കെതിരെ സമിതി സെക്രട്ടറിയുടെ ക്രൂരത

പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ക്രൂരമായി മർദ്ദിച്ചതായി പരാതി. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കെ.വിജയകുമാറിനെതിരെയാണ് പരാതി. കളക്ടർ അന്വെഷണണം പ്രഖ്യാപിച്ചതോടെ ഇദ്ദേഹം രാജിവച്ചു. അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾ് മർദനത്തിനിരയായത്.

സ്‌കെയിൽ കൊണ്ടു കുഞ്ഞുങ്ങളെ അടിച്ചുപരിക്കേല്പിക്കുകയായിരുന്നു. പലകുട്ടികളെയും ഇതേ രീതിയിൽ മർദിച്ചിരുന്നുവെന്നാണ് പരാതി. നവജാതശിശുക്കൾ മുതൽ അഞ്ചുവയസ് പ്രായമായ കുട്ടികൾവരെയാണ് ഈ ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. ആയയുടെ പരാതിയിലാണ് കളക്ടർ അന്വെഷണത്തിനു ഉത്തരവിട്ടത്.

അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു. സി.പി.എം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ ഇതിനിടെ പാർട്ടിയിൽ നിന്നു മാറ്റി നിർത്തിയിരിക്കുകയാണെന്ന് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles