Thursday, December 26, 2024

Top 5 This Week

Related Posts

ശസ്ത്രക്രിയ കഴിഞ്ഞ മയക്കത്തിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം മയക്കത്തിലായിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളജ്. അഡീഷനൽ സൂപ്രണ്ട്, ആർഎംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ചയാണ് സംഭവം. രാവിലെ ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്കു യുവതിയെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ മറ്റു ജീവനക്കാരില്ലാത്ത തക്കം നോക്കി തിരികെ വന്നാണ് പീഡപ്പിച്ചതെന്നാണ് പരാതി, മയക്കം മാറിയതോടെ യുവതി ് ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രതിയെ പിടികൂടുന്നതിനു തിരച്ചിൽ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles