Friday, November 1, 2024

Top 5 This Week

Related Posts

വ്യാപാരികൾ കടകൾ തുറന്നു പ്രവർത്തിക്കും_ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ                     

വ്യാപാരികൾ കടകൾ തുറന്നു പ്രവർത്തിക്കും_ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ                     

കൊല്ലം:ഒരു വിഭാഗം വ്യാപാര സംഘടന ആഹ്വാനം ചെയ്ത ഹർത്താൽ തികച്ചും വൻകിട കുത്തക  വ്യാപാരികളെ സഹായിക്കാനേ ഉപകരിക്കുകയുള്ളൂ. ചെറുകിട വ്യാപാര മേഖല അടച്ചിടുകയും , വൻ കിട വ്യാപാര മേഖല തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ  വൻകിടക്കാർക്ക് പരസ്യം  നൽകാനുഉള്ള വരുമാനം ഇല്ലാതാകുകയും,ചെറുകിട വ്യാപാര മേഖല തകർക്കാനേ ഉപകരിക്കുകയുള്ളൂ വെന്നും ഹർത്താലിനെതിരെ ശക്തമായ സമരം നടത്തി വിജയിച്ച് നില്ക്കുന്ന സാഹചര്യത്തിൽ വ്യാപാര സംഘടന ഹർത്താലിലേക്ക് പോകുന്നത്പൊതു ജനങ്ങളുടെ ഇടയിൽ മോശം മെസ്സേജ് നൽകാനെ ഉപകരിക്കുകയുള്ളൂവെന്ന്യണൈറ്റഡ് മർച്ചൻസ് ചേമ്പർ ഭാരവാഹികൾ പറഞ്ഞു. വ്യാപാരികൾ ഹർത്താലിൽ നിന്ന് പിന്മാറണമെന്നും കടകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും യുണൈറ്റഡ് മർച്ചൻ്സ് ചേമ്പർ കൊല്ലം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി യുടെ തീരുമാനം പ്രകാരം ആഹ്വാനം ചെയ്തു. പാലക്കാട് ജോബീസ് ഹാളിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ജോബി. വി. ചുങ്കത്ത് പാലക്കാട് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ നിജാം ബഷി കൊല്ലം,ടോമി കുറ്റിയാങ്കൾ കോട്ടയം, പി. എം.എം.ഹബീബ്, ടി.കെ. ഹെൻട്രി, സി. വി. ജോളി, ആസ്റ്റിൻ ബെന്നൻ,റഷീദ് കോഴിക്കോട്, കൂട്ടി മണ്ണാർക്കാട്, ബിജു എറണാകുളം,എം.ഉണ്ണികൃഷ്ണൻ,ഫിറോസ് ബാബു, കെ. ആർ.ചന്ദ്രൻ, കെ. ഗോകുൽദാസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles