തൊടുപുഴ : വേറെ വിവാഹിതനാണെന്നു അറിഞ്ഞതോടെ ഒരു മാസമായി കൂടെ താമസിച്ച കാമുകി പിണങ്ങിപ്പോയി. നിരാശനായി യുവാവ് പുഴയിൽ ചാടിയ യുവാവിനെ പോലീസും ഫയർ ഫോഴ്സും ചേർ്ന്ന് രക്ഷിച്ചു. തൊടുപുഴ കോലാനി ്വദേശി ജോജോ ജോർജാണ് (28) തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപത്തുവച്ചു പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ട ജോജോ പാലത്തിന്റെ തൂണിൽപിടിച്ച് കിടന്നതോടെ മൂ്ന്നു മണിക്കോറോളം ദുഷ്കരമായ ശ്രമത്തിനിടെയാണ് രക്ഷിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് യുവാവ് ചാടിയത്. സംഭവം കണ്ട യാത്രക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇടുക്കി സ്വദേശിയായ യുവതി കഴിഞ്ഞ നവംബർ 11 മുതൽ യുവാവിനൊപ്പം കോലാനിയിലായിരുന്നു താമസം. ഇതിനിടെ ജാജോ നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഒഴുക്കിൽ നീ്ന്തിയെത്താനാവാതെ വന്നതോടെ നിരക്ഷാ സേനാംഗങ്ങൾ് പാലത്തിൽ നിന്നും വടം കെട്ടിയാണ് യുവാവിന്റെ അടുത്ത് എത്തിയത്. തുടർന്നു വല ഉപയോഗിച്ച് കരയ്ക്കെത്തിച്ചു. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലെന്നു പോലീസ് പറഞ്ഞു.
ആത്മഹത്യ ശ്രമത്തിന് ജോജോയുടെ പേരിൽ പൊലീസ് കേസെടുത്തു.