ഏറെ വിവാദങ്ങളും സംഘർഷവും നിറഞ്ഞ വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മാധ്യസ്ഥ ചർച്ച് പുരോഗമിക്കുന്നു. കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ ലത്തീൻ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ പെരേര എന്നിവർ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തിയതിനു പിന്നാലെ കർദിനാൾ മുഖ്യമന്ത്രിയെയും കണ്ടു. തിങ്കളാഴ്ച സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും മറ്റും പങ്കെടുപ്പിച്ച് ചർച്ച നടത്താൻ നീക്കമുണ്ട്.
തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമര സമിതി നിർദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണം എന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. മുഖ്യമന്ത്രി, സമരസമിതി, അദാനി ഗ്രൂപ്പ് എന്നിവരുമായി ചർച്ചകൾ എന്ന ലക്ഷ്യത്തോടെ ഗാന്ധി സ്മാരക നിധി കോർ ഗ്രൂപ്പും രംഗത്തുണ്ട്്്. ഗാന്ധി സ്മാരകനിധി ചെയർമാൻ എൻ.രാധാകൃഷ്ണൻ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ എന്നിവരാണ് ചർ്ച്ചക്കായി മുന്നോട്ടുവന്നിരിക്കുന്നത്. എന്നാൽ തുറുമുഖ നിർമാണം നിർത്തിവക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ വിട്ടുവീഴ്ചയുണ്ടാകാനിടയില്ലെന്നാണ് സൂചന.