Home NEWS KERALA വാഴക്കുളത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒന്നര വയസ്സുകാരിയടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം

വാഴക്കുളത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒന്നര വയസ്സുകാരിയടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം

0
255

മൂവാറ്റുപുഴ: മൂവാറ്റുപുഴ വാഴക്കുളത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒന്നര വയസ്സുകാരിയടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം കൂവലി പൊടി സ്വദേശികളായ പ്രജേഷ് പോൾ(36), അൽന പ്രജേഷ് (ഒന്നര വയസ്സ്), മേരി ജോൺ(60) എന്നിവരാണ് മരിച്ചത്

ബ്ലൂഡാർട്ടിന്റെ പാഴ്‌സൽ വാഹനമാണ് അപകടത്തിൽപ്പെട്ടത് ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം . സാധനങ്ങൾ വാങ്ങാനായി കടയിലേക്കിറങ്ങിയതായിരുന്നു മേരി. മേരിയുടെ അയൽവാസിയാണ് പ്രജേഷ്. നിയന്ത്രണം വിട്ട പാഴ്‌സൽ വണ്ടി മൂവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവർ എൽദോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും കുഞ്ഞിന്റെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here