വായനയിലൂടെ മാത്രമേ സംസ്കാരം നിലനിര്‍ത്താനാകൂ –
എന്‍.കെ.പ്രേമചന്ദ്രന് എം.പി
മുനമ്പത്ത് ഷിഹാബ് എഴുതിയ ‘ഞാന്‍ കണ്ട സൗദി അറേബ്യ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
കരുനാഗപ്പള്ളി: വായനയിലൂടെ മാത്രമേ കഴിഞ്ഞുപോയ തലമുറയുടെ പൈതൃകം വരുംതലമുറകള്‍ക്ക് കൈമാറി സമൂഹത്തില്‍ സംസ്കാരം നിലനിര്‍ത്താനാവൂ എന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി പറഞ്ഞു. പൊതുപ്രവര്‍ത്തകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ മുനമ്പത്ത് ഷിഹാബ് എഴുതിയ ‘ഞാന്‍ കണ്ട സൗദി അറേബ്യ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. ജീവകാരുണ്യപ്രവര്‍ത്തകന്‍ നാസര്‍ പോച്ചയിലിന് പുസ്തകം കൈമാറി എം.പി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. സി.ആര്.മഹേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുജിത് വിജയന്‍പിള്ള എം.എല്‍.എ ജില്ലയിലെ ഇരുപത്തിയഞ്ചോളം സാഹിത്യപ്രതിഭകളെ ആദരിച്ചു. ഗ്രന്ഥശാലകള്‍ക്ക് സ്പോണ്സര് ചെയ്ത പുസ്തകം ഡോ.പുനലൂര്‍ സോമരാജന് ഷാജഹാന് രാജധാനിയ്ക്ക് കൈമാറി. ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലാബോര്‍ഡ് മെമ്പര്‍ അബ്ദുല്ഷുക്കൂര് ഖാസിമി പുസ്തകം പരിചയപ്പെടുത്തി. നഗരസഭ ചെയര്മാന് കോട്ടയില്‍രാജു മുഖ്യപ്രഭാഷണം നടത്തി. കെ.ജി.രവി, പ്രൊഫ:നീലകണ്ഠപിള്ള, ആര്.രാജശേഖരന്, കമറുദ്ദീന് മുസ്ലിയാര്, മുനമ്പത്ത് വഹാബ്, ബോബന്.ജി.നാഥ്, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്. റഹിംകുട്ടി എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ.പ്രേമചന്ദ്രന് എം.പി, ഡോ.പുനലൂര്‍ സോമരാജന്, പുസ്തരചയിതാവ് മുനമ്പത്ത് ഷിഹാബ് എന്നിവരെ പൗരാവലിയ്ക്കുവേണ്ടി സംഘാടകസമിതി ഉപഹാരം നല്കി ആദരിച്ചു.