വിഭജന രാഷ്ട്രീയത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിനു പിന്നാലെ പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാർച്ച് സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വിഭജന രാഷ്ട്രീയത്തിനെതിരെ മനു്ഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര വൻ വിജയമായിരിക്കെയാണ് രണ്ടാം യാത്രയും പദ്ധതിയിടുന്നത്. ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതൽ മാർച്ച് 26 വരെ രണ്ട് മാസം നീളുന്ന മാർച്ച് എല്ലാ സംസ്ഥാനങ്ങളിലെയു പ്രധാന കേന്ദ്രങ്ങളിൽ എത്തും.
രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്ന് ആവശ്യവും കോൺഗ്രസിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നു ഉയരുന്നുണ്ട്.