Thursday, December 26, 2024

Top 5 This Week

Related Posts

വയനാട്ടിൽ കാർ അപകടത്തിൽ മൂന്നു വിദ്യാർഥികൾ മരിച്ചു

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു മൂന്നു വിദ്യാർഥികൾ മരിച്ചു.
3 പേർക്കു ഗുരുതര പരുക്ക്. കണ്ണൂർ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്‌ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്‌നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്. മലയാറ്റൂർ സന്ദർശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറിയുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം.

പുഴമുടി ജംക്ഷനു സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ താഴേക്കു തലകീഴായി മറിയുകയായിരുന്നു.
ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ് അഡോൺ. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്‌ന. സഹോദരങ്ങൾ: ജിസ് (യുകെ),ജിസൻ. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്‌നേഹ. സഹോദരൻ: ജസ്റ്റിൻ (യുകെ)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles