Thursday, December 26, 2024

Top 5 This Week

Related Posts

വന്യമൃഗളുടെ വംശ വർദ്ധന പരിശോധിക്കണം ;ഉത്കണ്ഠ പങ്കുവച്ച്‌ സർവ്വകക്ഷി യോഗം

കൽപ്പറ്റ : വന്യമൃഗ ശല്യം നിരന്തരമായി ഉണ്ടാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെയെന്ന് പരിശോധിക്കണമെന്ന് കളക്ടറേറ്റിൽ ചേർന്ന സർവ്വ കക്ഷി യോഗം അവശ്യപ്പെട്ടു. ജില്ലയിൽ മുമ്പില്ലാത്ത വിധത്തിൽ വന്യജീവികളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ ഒരുക്കുന്നതിനോടൊപ്പം ഭീതി അകറ്റുന്നതിനുളള ശ്വാശത നടപടികളുണ്ടാകണം. ഏതെങ്കിലും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന മുറയ്ക്ക് അവയെ പിടികൂടുന്നതിനുളള നടപടികൾ വേഗത്തിലാക്കണം. കൂടുകൾ സ്ഥാപിക്കുന്നത് അടക്കമുളള നടപടിക്രമങ്ങകൾക്ക് അടിയന്തര പ്രാധാന്യത്തോടെ അനുമതി ലഭ്യമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. വന്യജിവികൾ നാട്ടിലിറങ്ങുന്നത് തടയുന്നതിനുളള പ്രതിരോധ സംവിധാനങ്ങൾ കുറ്റമറ്റതാക്കണം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുളള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. കൂടുതൽ പ്രദേശങ്ങളിൽ ഫെൻസിംഗ് ഉൾപ്പെടെയുളള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി ബജറ്റിൽ കൂടുതൽ തുക വകയിരുത്തണം. പദ്ധതികൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണം. നഷ്ടപരിഹാര തുക കാലികമായി വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികൾ ഉന്നയിച്ചു.

വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെ.എഫ്.ആർ.ഐ യെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലായി വന്യജീവി ആക്രമണം വർദ്ധിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. വംശ വർദ്ധനവ്, ആവാസ വ്യവസ്ഥയിലെ മാറ്റം, കാട്ടിനകത്തെ ഭക്ഷണ ലഭ്യത കുറവ് തുടങ്ങിയ വിഷയങ്ങൾ മൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നു. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തുരുത്തുന്ന നടപടികളിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ പിന്തുണയും രാഷ്ട്രീയ നേതൃത്വം നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സുഗമമായ നടപടികൾക്ക് പ്രാദേശിക സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ പി.ഗഗാറിൻ, എൻ.ഡി അപ്പച്ചൻ, ഇ.ജെ ബാബു, സി.കെ ശശീന്ദ്രൻ, കെ.ജെ ദേവസ്യ, കെ.എൽ പൗലോസ്, കെ.കെ ഹംസ, കെ.വിശ്വനാഥൻ, എൻ. പി. രഞ്ജിത്ത്, സണ്ണി മാത്യൂ, പി.പി ആലി, ഏച്ചോം ഗോപി, ഷാജി ചെറിയാൻ, കെ. സജിത്ത് കുമാർ, കെ.വി മാത്യൂ, സി.എം ശിവരാമൻ, എ.ടി സുരേഷ് തുടങ്ങിയവർപങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles