Friday, November 1, 2024

Top 5 This Week

Related Posts

ലഹരിക്കെതിരെ നടത്തുന്ന നാടകയാത്രയ്‍ക്ക് തൊടുപുഴയില്‍ ജനകീയ സ്വീകരണം

തൊടുപുഴ:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള മഹിള സമഖ്യ സൊസൈറ്റി സംസ്ഥാനതലത്തില്‍ ലഹരിക്കെതിരെ നടത്തുന്ന നാടകയാത്രയ്‍ക്ക് തൊടുപുഴയില്‍ ജനകീയ സ്വീകരണം. വിദ്യാര്‍ഥികള്‍ പലരീതിയില്‍ ലഹരിയുടെ പിടിയില്‍പെടുന്നതും അനാവശ്യ കൂട്ടുകെട്ടുകളും ബോധവല്‍ക്കരണവും വിവരിച്ച നാടകം ശ്രദ്ധേയമായി.

ജനുവരി 30ന് കാസര്‍ഗോഡ്‌നിന്ന് ആരഭിച്ച യാത്ര എറണാകുളത്തെ അവതരണത്തിന് ശേഷമാണ് ജില്ലയില്‍ പ്രവേശിച്ചത്.
പകല്‍ 11.30ന് തൊടുപുഴ ഗവ. വിഎച്ച്എസ്എസിലും വൈകിട്ട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലുമായിരുന്നു അവതരണം. സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനംചെയ്തു.

തൊടുപുഴ റെഞ്ച് എക്‍സൈസ് ഇന്‍സ്‍പെക്‍ടര്‍ പി ടി ദിലീപ്, സൊസൈറ്റി സംസ്ഥാന കണ്‍സള്‍ട്ടന്റുമാരായ ബോബി ജോസഫ്, പി പി ആശ, പ്രിന്‍സിപ്പല്‍ സ്മിത രാജന്‍ വര്‍ഗീസ്, തൊടുപുഴ എസ്‌ഐ എ ആര്‍ കൃഷ്ണന്‍ നായര്‍, മൈക്കിള്‍ സെബാസ്റ്റ്യന്‍, കെ സി സുധീന്ദ്രന്‍, മുഹമ്മദ് ഫസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈകിട്ട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനംചെയ്തു. തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധുബാബു സന്ദേശം നല്‍കി. തൊടുപുഴ ഡയറ്റ് പ്രിന്‍സിപ്പല്‍ ലോഹിതദാസ്, വിമുക്തി കോര്‍ഡിനേറ്റര്‍ ഡിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കാളികളായി. വിവിധ ജില്ലകളിലെ മഹിള സമഖ്യ സൊസൈറ്റിയുടെ ഒമ്പത് പ്രവര്‍ത്തകരാണ് നാടക അഭിനേതാക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles