Thursday, December 26, 2024

Top 5 This Week

Related Posts

ലത്തീൻ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതെന്നു കെ.സി. വേണുഗോപാൽ

വിഴിഞ്ഞം സംഘർഷത്തിന്റെ ബുദ്ധികേന്ദ്രം അദാനിയുടെതാണോയെന്നും അത് നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂട്ടുനിന്നോയെന്നും അന്വേഷിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി.
സംഘർഷത്തിന് പിന്നിൽ ബാഹ്യ ഇപെടലുണ്ടായെന്ന ലത്തീൻ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്. ഇതിൽ അന്വേഷണം ആവശ്യമാണ്.അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന അതിരൂപതയുടെ ആവശ്യം പ്രസക്തമാണ്.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്, സഹായ മെത്രാൻ ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് കേസെടുത്തത് പ്രതികാര നടപടിയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

ജനകീയ സമരങ്ങൾക്ക് വർഗീയനിറം നൽകി കലാപം ആസൂത്രണം ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഉപജീവനത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ വർഗീയ കലാപമായി മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ് അണിയറയിൽ നടക്കുന്നത്.അത്തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവന അതിന് ഉദാഹരണം.തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് തുല്യമാണത്.

മത്സ്യത്തൊഴിലാളികളുടെ സമരം പൊളിക്കാൻ സി.പി.ഐ.എം-ബി.ജെ.പി അവിശുദ്ധകൂട്ടുക്കെട്ട് പ്രവർത്തിക്കുന്നു. പദ്ധതി കാലോചിതമായി യാഥാർത്ഥ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ അദാനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ മടിക്കുന്ന എൽ.ഡി.എഫ് സർക്കാർ ഉപജീവന പോരാട്ടം നയിക്കുന്ന മത്സ്യത്തൊഴിലാളികളിൽ നിന്നും 200 കോടിയുടെ നഷ്ടപരിഹാരം പിരിക്കാൻ തുനിയുന്നത് പരിഹാസ്യമാണ്.

വരുമാനമാർഗം നിലച്ച് ജീവിതം വഴിമുട്ടിയ മത്സ്യത്തൊഴിലാളികളെ അദാനിക്ക് വേട്ടയാടാൻ സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നു. ബി.ജെ.പിയുടെയും അദാനിയുടെയും നിർദേശപ്രകാരം മത്സ്യത്തൊഴിലാളികളെ വർഗീയവാദികളായി ചിത്രീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ശ്രമത്തെ ചെറുക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles