Thursday, December 26, 2024

Top 5 This Week

Related Posts

റിയാദില്‍ ശക്തമായ മഴ; താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി

റിയാദില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി. മദീനയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി ബോട്ടുകളുടെ സഹായത്തോടെയാണ് വീടുകളില്‍ കുടുങ്ങിയവരെ മാറ്റി പാര്‍പ്പിക്കുന്നത്. വരും മണിക്കൂറുകളിലും ശക്തമായ മഴയും മിന്നലും തുടരാന്‍ സാധ്യത. താഴ്‌വാരകളില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും അകന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചൂ.

ജനറല്‍ സെക്യൂരിറ്റി ഏവിയേഷന്‍ കമാന്‍ഡിനു കീഴിലെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തിയത്. മഴ നനഞ്ഞുകൊണ്ടാണ് പലപ്പോഴും വിശ്വാസികള്‍ കര്‍മങ്ങള്‍ ചെയ്യുന്നത്.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തബൂക്ക്, ഹായില്‍, മക്ക, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍-ജൗഫ്, അല്‍-ഖാസിം, ഷര്‍ഖിയ, റിയാദ് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്യുമെന്നും, തബൂക്കിലെ മലനിരകളില്‍ മഞ്ഞു വീഴ്ച ശക്തമാകുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles