Saturday, December 28, 2024

Top 5 This Week

Related Posts

രാഹുൽ ഗാന്ധിക്ക് അയോഗ്യത ; വയനാട്ടിൽ പ്രതിഷേധം പടരുന്നു

അപ്പീല് നൽകുന്നതിനു കോടതിപോലും ശിക്ഷ നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിരിക്കെ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ രാജ്യമാകെ പ്രതിഷേധം ശക്തമായിരിക്കെ അദ്ദേഹത്തിൻറെ മണ്ഡലമായ വയനാട്ടിൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ. ഡി.സി.സി നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദീഖ് എം.എൽ.എ, കെ.കെ. അബ്രഹാം, തുടങ്ങിയവർ നേതൃത്‌ലം നൽകി. മലബാറിലുടെ നീളം പ്രതിഷേധം വ്യാപകമാണ്.

ഇന്ത്യയുടെ ഭാവി ഇല്ലാതാക്കിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും, സത്യത്തിൻറെ, ജനാധിപത്യത്തിൻറെ, ഗാന്ധിയുടെ വഴിയിലൂടെ രാഹുൽ ഗാന്ധി എന്ന മതേതര ജനാധിപത്യ മുഖം കൂടുതൽ തിളങ്ങുകയാണെന്നും ടി. സിദ്ദീഖ് പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ മുസ്ലിം ലീഗ് നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നു.

മാനന്തവാടിയിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സി.പി.എം വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിൻ പ്രതിഷേധിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എം.പിയെ ഇത്തരത്തിൽ മറ്റ് മാർഗങ്ങളിലൂടെ അയോഗ്യനാക്കുന്നത് ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമാണെന്ന് ഗഗാറിൻ പ്രസ്താവിച്ചു.

എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുനാമം?’ വന്നത്
എന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം അപകീർത്തികരമെന്നു കാണിച്ച് നൽകിയ ഹർജിയിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത്് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി രണ്ടുവർഷം തടവ് വിധിച്ചതിനെതുടർന്നാണ് അയോഗ്യത കല്പിച്ചിരിക്കുന്നത്. ധൃതിപിടിച്ചുള്ള നടപടിക്കെതിരെ രാജ്യത്ത് കടുത്ത് പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കെ.പി.സി.സി ആഹ്വാം ചെയ്തിട്ടുണ്ട്്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles