Sunday, January 5, 2025

Top 5 This Week

Related Posts

രാമമംഗലം ഹൈസ്കൂൾ എസ്പിസി യുടെ ഫിറ്റ്നസ് ചലഞ്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോഡിലേക്ക്

രാമമംഗലം: 375 ദിവസം പിന്നിട്ട രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ലഹരിക്കെതിരെ ബോധവൽക്കരണ ഫിറ്റ്നസ് ചാലഞ്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോഡിൽ ഇടം പിടിച്ചു.അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ ബി എസ് ആർ വിവിധ മേഖലകളിൽ ആയി സേവനം ചെയ്യുന്നവർക്കും കൂട്ടായ്മകൾക്കും അവക്ക് നേതൃത്വം നൽകുന്ന വ്യക്തികൾക്കും ആദരം നൽകി വരുന്നു.
ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ലഹരിക്കെതിരെ തീവ്ര യജ്ഞ പരിപാടിയിൽ വെച്ച് കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്
ചാലെഞ്ചിന് നേതൃത്വം നൽകിയ സാമൂഹിക ശാസ്ത്ര അധ്യാപകനും എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ അനൂബ് ജോണിന് സർട്ടിഫിക്കറ്റ് നൽകി . അധ്യാപകരായ ഷൈജി കെ ജേക്കബ്, സ്മിനു ചാക്കോ,ഹൈബി ഈഡൻ എം പി,മേയർ എം അനിൽ കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്,കളക്ടർ എൻ എസ് കെ ഉമേഷ്,തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ,റൂറൽ എസ് പി വിവേക് കുമാർ,എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ്റെ നേതൃത്വത്തിൽ അധ്യാപകരും ആവേശപൂർവം ചാലഞ്ചിൽ പങ്കെടുത്ത്. സ്കൂൾ മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മാസ്റ്റർ സിന്ധു പീറ്റർ,
പിടിഎ പ്രസിഡൻ്റ് തോമസ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,സ്മിത വിജയൻ,അജേഷ് , ലത എന്നിവർ നേതൃത്വം നൽകി.

ചിത്രം
രാമമംഗലം ഹൈസ്കൂൾ എസ് പി സി ഫിറ്റ്നെസ് ചാലഞ്ച് ഇന്ത്യൻ ബുക്സ് ഓഫ് സ്കൂൾ റെക്കോർഡ് സർട്ടിഫിക്കറ്റ് മന്ത്രി പി രാജീവ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോണിന് സമ്മാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles