Wednesday, January 1, 2025

Top 5 This Week

Related Posts

രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തി

മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയിൽ നിർധനരായ ഒമ്പത് പെൺകുട്ടികളുടെ വിവാഹ ധനസഹായ വിതരണവും രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തി.

മുളവൂർ സ്വലാത്ത് കമ്മിറ്റിയും എസ്.വൈ.എസ്. മുളവൂർ യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയിൽ നടന്ന പൊതുസമ്മേളനം ലക്ഷദീപ് എം.പി. പി.പി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. മൗലദ്ദവീല ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പാൾ ശൈഖുന ചെറിയ കോയ അൽഖാസിമി അധ്യക്ഷത വഹിച്ചു. സയ്യിദ് മനാഫ് മുഖൈബിലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സയ്യിദ് ഷറഫുദ്ദീൻ അൽമുഖൈബിലി ആമുഖ പ്രഭാഷണം നടത്തി. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.എൽ.എ എൽദോ എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, മെമ്പർമാരായ എം.എസ്.അലി, പി.എം.അസീസ്, പി.എച്ച്,സക്കീർ ഹുസൈൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് പി.എ.ബഷീർ എന്നിവർ വിവാഹ ധനസഹായ വിതരണം നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പർ ഇ.എം.ഷാജി, സയ്യിദ് ഷഹീർ സഖാഫി അൽഹൈദ്രൂസി,സയ്യിദ് സൈനുൽ ആബിദ് അൽമുഖൈബിലി, സൽമാൻ സഖാഫി, മുൻപഞ്ചായത്ത് മെമ്പർ കെ.എം.പരീത്, പി.എ.അബ്ദുൽ അസീസ്, ടി.കെ.അലിയാർ, കെ.എം.മുസ്തഫ, യു.എം.ഷംസുദ്ദീൻ മൗലവി, നവാബ് തങ്ങൾ, അലി പല്ലാരിമംഗലം, അബൂബക്കർ മരങ്ങാട്ട് എന്നിവർ സംമ്പന്ധിച്ചു. ഇ.എസ്.കെ.ബാവ മുസ്ലിയാർ സ്വാഗതവും കെ.എം.ഫൈസൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles